മാവേലിക്കര: പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ശനിയാഴ്ച പുലര്‍ച്ച ക്ഷേത്രജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിലും മറ്റും സ്ഥാപിച്ചിരുന്ന വഞ്ചികളാണ് കുത്തിത്തുറന്നത്. വഞ്ചിയില്‍നിന്ന് നോട്ടുകള്‍ മാത്രം ശേഖരിച്ചശേഷം നാണയത്തുട്ടുകള്‍ വഞ്ചിക്ക് സമീപംതന്നെ ഉപേക്ഷിച്ച നിലയിലാണ്. അയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്ര ഭരണസമിതി കൊടുത്ത പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.