അരൂർ: പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗജപൂജയും ആനയൂട്ടും നടത്തി. കോവിഡ് വർഷമൊഴിച്ചാൽ ആറുവർഷത്തോളം തുടർച്ചയായി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് പള്ളിയറക്കാവ് ആനപ്രേമി സംഘം വക ആനയൂട്ട് നടക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ എത്തിച്ചേർന്ന ഈരാറ്റുപേട്ട അയ്യപ്പനും മറ്റ് നാലു ഗജവീരന്മാർക്കും സ്വീകരണം നൽകി. മഞ്ഞൾ ചേർത്ത് വേവിച്ച ചോറുരുളകളും കരിമ്പിൻ കഷണങ്ങളും വിവിധയിനം പഴങ്ങളും അടങ്ങിയ വിഭവങ്ങൾ കുട്ടികളും വനിതകളുമടങ്ങുന്ന ഭക്തർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.