മാരാരിക്കുളം ബീച്ച് സൗന്ദര്യവത്​കരണം; എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം

\B \Bആലപ്പുഴ: റർബൻ മിഷൻ പദ്ധതിയിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ ബീച്ച് സൗന്ദര്യവത്​കരണവുമായി ബന്ധപ്പെട്ട് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ബീച്ച് സൗന്ദര്യവത്​കരണത്തിനും അറക്കൽ പൊഴി നവീകരിക്കുന്നതിനുമായി മൂന്ന് കോടി 40 ലക്ഷം രൂപയുടെ പദ്ധതിക്കാണ് റർബാൻ മിഷനിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ബീച്ച് ഡെവലപ്മെന്റ്, പൊലീസ് എയ്ഡ് പോസ്റ്റ്, ലൈറ്റിങ്, ആധുനിക ശൗചാലയ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. യോഗത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സുദർശന ബായി, വൈസ് പ്രസിഡന്‍റ്​ സി.സി. ഷിബു, ജില്ല പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ വി. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.