അമ്പലപ്പുഴ; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരില്‍ കോവിഡ് വ്യാപനം ഉയരുന്നതിനാല്‍ കാത്ലാബ് തിങ്കളാഴ്ച മുതല്‍ അടച്ചിടും. വെള്ളിയാഴ്ച 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാത്ലാബ് അടക്കുന്നതോടെ അൻജിയോഗ്രാം ആൻജിയോ പ്ലാസ്റ്റി തുടങ്ങിയവ അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കും. ആശുപത്രിയിലെത്തിയ രോഗികള്‍ വെള്ളിയാഴ്ചയും കുറവായിരുന്നു. കോവിഡ് വാര്‍ഡുകളായ നാലിലും അഞ്ചിലുമായി 91 പേർ ചികിത്സതേടി. അത്യാവശ്യ ശസ്ത്രക്രിയകൾ മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒ.പി സമയം 11 വരെയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.