വൈദ്യുതിക്കമ്പിയിൽ തീപിടിച്ചത്​ പരിഭ്രാന്തി പരത്തി

അമ്പലപ്പുഴ: വൈദ്യുതിക്കമ്പിയിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. വളഞ്ഞവഴി റെയിൽവേ ക്രോസിന് പടിഞ്ഞാറ് വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. സമീപത്തെ ഹരിജൻ കോളനിയിലേക്കുള്ള വൈദ്യുതി പോസ്റ്റിൽ കമ്പികൾ കൂട്ടിമുട്ടാതിരിക്കാൻ സ്ഥാപിച്ച സ്​പേയ്സറിന് തീ പിടിക്കുകയായിരുന്നു. ഉടൻ വൈദ്യുതി ഓഫിസ് ജീവനക്കാർ വൈദ്യുതി വിച്ഛേദിച്ച്​ അപകടം ഒഴിവാക്കി. ആലപ്പുഴയിൽനിന്ന് ഒരു യൂനിറ്റ് അഗ്​നിരക്ഷാസേനയും എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.