അരൂർ: തുടർച്ചയായ വേലിയേറ്റത്തിനും വെള്ളപ്പൊക്കത്തിനും പരിഹാരം കാണാൻ മണ്ഡലത്തിലെ തഴുപ്പ്-പുല്ലുവേലി ഷട്ടറും എഴുപുന്ന പേനാടി ഷട്ടറും പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. വേലിയേറ്റംമൂലം വീടുകൾ പലതും നാശത്തിലാണ്. കൃഷിയും നശിച്ചു. ശുദ്ധജല സ്രോതസ്സുകളും മലിനമായി. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ പടിഞ്ഞാറൻ പ്രദേശത്തെ വേലിയേറ്റത്തിൽനിന്ന് ഉപ്പുവെള്ള ഭീഷണിയിൽനിന്ന് സംരക്ഷിച്ചിരുന്നത് പുല്ലുവേലി, പേനാടി ഷട്ടറുകളാണ്. ഇരുഷട്ടറുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഉപ്പുവെള്ളം കയറി ആയിരക്കണക്കിന് ഏക്കർ വയലുകളാണ് കൃഷിയോഗ്യമല്ലാതായത്. നെൽകൃഷി ചെയ്യാൻപറ്റാത്ത സാഹചര്യത്തിൽ കർഷകർ പൂർണമായി കൃഷിയിൽനിന്ന് പിൻവാങ്ങിയ സ്ഥിതിയാണ്. ഷട്ടറുകൾ പുനഃസ്ഥാപിച്ചാൽ കൊച്ചി കായലിൽനിന്ന് വേമ്പനാട്ടുകായലിൽനിന്ന് കയറുന്ന ഉപ്പുവെള്ളം നിയന്ത്രിക്കാൻ കഴിയും. ചിത്രം തഴുപ്പ്-പുല്ലുവേലി ഷട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.