ആലപ്പുഴ: നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈന്‍റെ ഇടപെടലിൽ കടത്തുതോണി പുനഃസ്ഥാപിച്ചു. ചുങ്കം-പള്ളാത്തുരുത്തി തോട്ടിലെ ചിറക്കോട് മസ്ജിദിന് സമീപത്തെ കടത്തുതോണിയാണ് വീണ്ടും സജീവമായത്. ചോർച്ച രൂപപ്പെട്ടതോടെ കഴിഞ്ഞ ഒന്നര മാസമായി തോണി കരക്ക് കയറ്റിവെച്ചിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർക്ക് മാറുകരയെത്താനുള്ള മാർഗം അടഞ്ഞു. പള്ളാത്തുരുത്തി, തിരുമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോണിയുടെ ദുരവസ്ഥയറിഞ്ഞ് വൈസ് ചെയർമാന്‍റെ നേതൃത്വത്തിൽ സുമനസ്സുകളിൽനിന്ന് പണം സ്വരൂപിച്ചാണ് അറ്റകുറ്റപ്പണി തീർത്തത്. പി.എസ്.എം. ഹുസൈൻ തോണി നാട്ടുകാർക്ക് കൈമാറി. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബീന രമേശ്, എ. ആബിദ്, ഷൈമസ് ബഷീർ, പി.ഒ. ഹനീഫ്, സന്തോഷ്, സജിന, മുംതാസ്, സൗദ തുടങ്ങിയവർ പങ്കെടുത്തു. APL kadathu thoni ചുങ്കം-പള്ളാത്തുരുത്തി തോട്ടിലെ ചിറക്കോട് മസ്ജിദിന് സമീപത്തെ കടത്തുതോണി നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ നാട്ടുകാർക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.