കായംകുളത്ത്​ റോഡ് മുറിച്ച് കേബിൾ സ്ഥാപിക്കുന്നതിൽ അഴിമതി -യു.ഡി.എഫ്​

കായംകുളം: നഗരസഭയിലെ എട്ടോളം വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന്​ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർപേഴ്സനും സെക്രട്ടറിയും ചേർന്ന്,​ 2020 ഒക്ടോബറിൽ പൊതുമരാമത്തിൽനിന്ന്​ ലഭിച്ച കത്തിന്റെ പേരിലാണ് 2021 നവംബറിൽ അനുമതി നൽകിയത്. സ്വകാര്യ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപെടലിന് സാമ്പത്തിക താൽപര്യങ്ങളാണുള്ളത്. നഗരസഭയുടെ എൻജിനീയറിങ്​ വിഭാഗ മേധാവി പോലും അറിയാതെയുള്ള ഇടപെടലിന് പിന്നിലെ താൽപര്യങ്ങൾ അംഗീകരിക്കാനാവില്ല. കൗൺസിലിനെ വിശ്വാസത്തിൽ എടുക്കാതെയും അറിയിക്കാതെയും മുൻ‌കൂർ അനുമതി നൽകിയത് അംഗീകരിക്കില്ല. അനുമതിപത്രത്തിലെ നിബന്ധനകൾ പുറത്തുവിടണം. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.