ജലത്തിന്‍റെ സാമ്പിൾ പരിശോധിക്കും ആലപ്പുഴ: നഗരസഭ പരിധിയിലെ ആർ.ഒ പ്ലാന്‍റുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയ പരിശോധനയിൽ മൂന്നിടത്ത് ന്യൂനത കണ്ടെത്തി. മാമ്മൂട് ജങ്ഷന് തെക്കുവശത്തുള്ള അമാന്‍ മന്‍സിലില്‍ അജീബ്, കാളാത്ത് ജങ്ഷനു വടക്കുവശത്തുള്ള തിരുനെല്ലിവെളി വീട്ടില്‍ അശോക് കുമാര്‍, തലവടി അമ്പലത്തിനു കിഴക്കുവശം വേലിയാംകുളങ്ങരവീട്ടില്‍ ജ്യോതി എന്നിവരുടെ ഉടമസ്ഥതയിലുള്ള ആര്‍.ഒ പ്ലാന്‍റുകളിലാണ് ന്യൂനത കണ്ടെത്തിയത്. നഗരസഭയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ പരിസരം, കുഴല്‍കിണറിലെ ജലം ഉപയോഗിക്കൽ, കൃത്യമായ ഇടവേളകളില്‍ ഫില്‍ട്ടറുകള്‍ മാറ്റാതിരിക്കുക, ജലം വാങ്ങുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക എന്നിവയാണ് കണ്ടെത്തിയത്. ഇത്തരം സാഹചര്യത്തിൽ ജലം ഉപയോഗിക്കുന്നത് വയറിളക്കവും കോളറപോലുള്ള രോഗങ്ങള്‍ പകരാനും സാധ്യതയുള്ളതിനാൽ ജലത്തിന്‍റെ സാമ്പിൾ ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചു. പ്ലാൻറും പരിസരവും വൃത്തിയായും രേഖകൾ ക്രമബദ്ധമായും സൂക്ഷിക്കാൻ നിർദേശം നൽകി. എച്ച്.ഐ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജെ.എച്ച്.ഐമാരായ ടെന്‍ഷി സെബാസ്റ്റ്യന്‍, രഘു, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. APL ro plant municipality ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം ആർ.ഒ പ്ലാന്‍റുകളിൽ നടത്തിയ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.