കായംകുളം: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ ഇസ്ലാമിക വിദ്യാർഥി കലാമേളയിൽ 100 പോയന്‍റുമായി ഓച്ചിറ വി.യു.എം മദ്റസ ഒന്നാം സ്ഥാനവും 39 പോയന്റുമായി രാമപുരം ഷഹിദാർ മദ്റസ രണ്ടാം സ്ഥാനവും 27 പോയന്റുമായി ആദിക്കാട്ടുകുളങ്ങര ഖാദിരിയ്യ മദ്‌റസ മൂന്നാം സ്ഥാനവും നേടി. കരിയിലകുളങ്ങര പൂവടിയിൽ മദ്‌റസയിൽ നടന്ന കലാമേള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എ.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുൽഖാദിർ ദാരിമി അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി ഷംസുദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അയ്യൂബ് ഖാൻ മന്നാനി അധ്യക്ഷത വഹിച്ചു. അബൂബക്കർ തങ്ങൾ, കൺവീനർ സലിം അസ്ലമി, ഇമാം ഷംനാദ് മന്നാന്നി, അബ്ദുൽ കലാം മുസ്ലിയാർ, ജമാഅത്ത് പ്രസിഡന്റ് ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3SAMASTHA സമസ്ത വിദ്യാർഥി കലാമേള സമാപനസമ്മേളനം ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി ഷംസുദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.