ജില്ല ഒളിമ്പിക്സ്​: കരാട്ടേ മത്സരങ്ങൾ പൂർത്തിയായി

ആലപ്പുഴ: ജില്ല ഒളിമ്പിക്സ്​ മത്സരത്തിന്‍റെ ഭാഗമായി സീനിയർ കരാട്ടേ മത്സരങ്ങൾ ചേർത്തലയിൽ പൂർത്തിയായി. ചേർത്തല എൻ.എസ്​.എസ്​ കോളജ്​ ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങളുടെ ഉദ്​ഘാടനം ജില്ല ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു നിർവഹിച്ചു. കേരള കരാട്ടേ അസോസിയേഷൻ വൈസ് പ്രസിഡന്‍റ്​ ഹൻഷി സൂരജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. സോജി സമ്മാനദാനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്‍റ്​ കെ.എ. വിജയകുമാർ സംസാരിച്ചു. വിവിധ കാറ്റഗറിയിലെ പുരുഷ-വനിത വിഭാഗത്തിലെ വിജയികൾ: 16 വയസ്സ്-ആൺകുട്ടികളുടെ​ കത്ത വ്യക്തിഗത വിഭാഗത്തിൽ ആദിത്യൻ കെ. സുനിലിന്​ സ്വർണവും എസ്​. ശ്രീനാഥിന്​ വെള്ളിയും സി.ടി. വർഗീസ്​, അജയ്​ഘോഷ്​ എന്നിവർ​ വെങ്കലവും നേടി. ഇതേ വിഭാഗത്തിൽ ആൺകുട്ടികളുടെ ടീം കത്ത വിഭാഗത്തിൽ സി. മനീഷ്​, അനന്തു എസ്​. കുമാർ, സി.ടി. വർഗീസ്​ എന്നിവർ സ്വർണം പങ്കിട്ടു. 16 വയസ്സ്​-പെൺകുട്ടികളുടെ കത്ത വ്യക്തിഗതവിഭാഗത്തിൽ വി.ബി. കീർത്തി സ്വർണവും മീനാക്ഷി രാജേഷ്​ വെള്ളിയും തൃഷ, എസ്​. കാർത്തിക എന്നിവർ വെങ്കലവും സ്വന്തമാക്കി. പെൺകുട്ടികളുടെ ടീം കത്ത വിഭാഗത്തിൽ വി.ബി. കീർത്തി, മീനാക്ഷി രാജേഷ്​, തൃഷ എന്നിവർ സ്വർണം നേടി. 50 കിലോ-18 വയസ്സ്​ പുരുഷവിഭാഗം കുമിത്തെ വിഭാഗത്തിൽ എം. വിമൽ സ്വർണവും സച്ചിൻ പി. സന്തോഷ്​ വെള്ളിയും 55 കിലോ വിഭാഗത്തിൽ എം. മിഥുൻ സ്വർണവും എസ്​. ശ്രീനാഥ്​ വെള്ളിയും 60 കിലോ വിഭാഗത്തിൽ എസ്​. സുജിൻ സ്വർണവും ജിത്തു ജിജി വെള്ളിയും എൽ. ശ്രീനാഥ്​ ഹരി, സുനോജ്​ എസ്​. കുറുപ്പ്​ എന്നിവർ വെങ്കലവും 75 കിലോ വിഭാഗത്തിൽ എം.എസ്​. സഞ്ജയും 84 കിലോ വിഭാഗത്തിൽ സി.ടി. വർഗീസും ജെഫിൻ ജേക്കബും സ്വർണം നേടി. 45 കിലോ പെൺകുട്ടികളുടെ കുമിത്തെ വിഭാഗത്തിൽ വി.പി. വിദ്യയും 50കിലോ വിഭാഗത്തിൽ എസ്​. കാർത്തികയും സ്വർണംനേടി. എ. ഗായത്രി​ വെള്ളിയും വീണപ്രകാശിന്​ വെങ്കലവും സ്വന്തമാക്കി. 61 കിലോ വിഭാഗത്തിൽ മീനാക്ഷി രാജേഷ്​ സ്വർണവും മഞ്ജു എസ്​. മണിക്കുട്ടൻ വെള്ളിയും ​68 കിലോ വിഭാഗത്തിൽ ദിവ്യ ഷെറിൻ ഫിലിപ്​ സ്വർണവും നേടി. APL olympic karate winners ജില്ല ഒളിമ്പിക്​സിന്‍റെ ഭാഗമായി ചേർത്തല എൻ.എസ്​.എസ്​ കോളജിൽ നടന്ന കരാട്ടേ ചാമ്പ്യൻഷിപ്പിലെ വിജയികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.