ആലപ്പുഴ: കെ.എസ്. ഷാനിനെ വധിച്ച കേസിലെ മുഖ്യപ്രതി മണ്ണഞ്ചേരി സ്വദേശി പ്രസാദിന്റെ വീട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല സന്ദർശിച്ചത് കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന ശരിവെക്കുന്നതാണെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അസ്ഹാബുൽ ഹക്ക് പറഞ്ഞു. ഷാൻ വധത്തിൽ സംഘ്പരിവാർ സംസ്ഥാനതലത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഉന്നതബന്ധം പുറത്ത് വരാതിരിക്കാനുള്ള ആസൂത്രണത്തിനാണ് ശശികല ഉൾപ്പെടെയുള്ള നേതാക്കൾ ആലപ്പുഴയിൽ എത്തുന്നത്. ശശികലക്ക് പ്രതിയുടെ വീട്ടിൽ പോകാനുള്ള അവസരവും സുരക്ഷയും ഒരുക്കിയ പൊലീസ് നടപടി അപലപനീയമാണ്. ഈ സന്ദർശനം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അസ്ഹാബുൽ ഹക്ക് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.