ആലപ്പുഴ: ആലപ്പുഴയുടെ സാമൂഹിക-രാഷ്ട്രീയ-ആധ്യാത്മിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വി.എ. ജോസഫിന്‍റെ ഫോട്ടോ അനാച്ഛാദനം ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ചാത്തനാട് ത്രിവേണി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന ബഹുമതി നേടിയ എക്സൈസ് പ്രിവന്‍റിവ് ഓഫിസർ വി.കെ. മനോജ്കുമാർ കൃഷ്ണേശ്വരിയെ എം.എൽ.എ ആദരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.ബി. അശോകൻ, ഡി.പി. മധു, എ. ഷാനവാസ്, വി.ടി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.