കായംകുളം: പട്ടാപ്പകൽ ദേശീയ പാതയിൽ വാഹനം തടഞ്ഞുനിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ. കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ ശ്യാംലാലാണ് (താറാവ് ശ്യാം -24) അറസ്റ്റിലായത്. കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ എപ്രിലിലായിരുന്നു സംഭവം. കൊറ്റുകുളങ്ങര സ്വദേശികളായ അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000 രൂപയടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. കൂട്ടുപ്രതികളായിരുന്ന അഖിൽ കൃഷ്ണ, ശ്യാം, മിഥുൻ, അശ്വിൻ, റിജുഷ്, വിജേഷ്, പ്രവീൺ, അഖിൽ എന്നീ എട്ടുപേരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ശ്യാംലാൽ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഒളിവിലിരുന്ന ഇയാൾ കണ്ടല്ലൂരിൽ എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ ആറോളം കേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. APLKY4CRAIM SEAM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.