പൂച്ചാക്കൽ: മാലിന്യം റോഡിൽ നിറഞ്ഞതോടെ മൂക്കുപൊത്തി യാത്രക്കാർ. ആന്നലത്തോട് എസ് വളവിന് സമീപം പായിപ്പാട് ഭാഗത്ത് റോഡരികിലാണ് മാലിന്യം തള്ളുന്നത്. ഹോട്ടൽ, ബേക്കറി അടക്കമുള്ള സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യങ്ങളാണ് ഏറെയും. ഭക്ഷണ മാലിന്യങ്ങളായതിനാൽ നായ്ശല്യവും രൂക്ഷമാണ്. ഇത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും പ്രഭാത സവാരിക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനൊപ്പം ആന്നലത്തോട്ടിലേക്ക് രാത്രി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതും പതിവായി. അധികൃതർ ഇടപെട്ട് മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ആന്നലത്തോട് യൂനിറ്റ് സെക്രട്ടറി സാജിദ് തോട്ടത്തിൽ പറഞ്ഞു. ചിത്രം : ആന്നലത്തോട് എസ് വളവിന് സമീപം റോഡിൽ മാലിന്യം തള്ളിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.