അരൂർ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നൂറിലധികം താറാവുകൾ ചത്തു. എഴുപുന്ന ഗ്രാമപഞ്ചായത്തിൽ പള്ളിപ്പറമ്പിൽ ജോർജുകുട്ടിയുടെ വീട്ടുവളപ്പിൽ കൂടുകെട്ടി വളർത്തിയ താറാവുകളെയാണ് കൊന്നത്. കൂടു പൊളിച്ചാണ് നായ്ക്കൾ അകത്തുകയറിയത്. വ്യാഴാഴ്ച പുലർച്ച താറാവുകളുടെ കൂട്ടക്കരച്ചിൽ കേട്ട് എത്തിയപ്പോൾ നായ്ക്കൾ ഓടി മറയുന്നത് കണ്ടു. കുറച്ച് താറാവുകളെ മാത്രമേ നായ്ക്കൾ കഴിച്ചിരുന്നുള്ളു. ബാക്കിയുള്ളവയെ കൊന്നൊടുക്കിയിരുന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചത്ത താറാവുകളെ കുഴിച്ചുമൂടി. മാസങ്ങൾക്കു മുമ്പ് സമാനമായ സംഭവം ചന്തിരൂരിലും നടന്നിരുന്നു. ചിത്രം തെരുവുനായ്ക്കൾ കൊന്നൊടുക്കിയ താറാവിൻകൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.