ഉറുമി പയറ്റില്‍ മിന്നുംപ്രകടനവുമായി ഏഴാംക്ലാസുകാരി

അമ്പലപ്പുഴ: ഉറുമി പയറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഏഴാംക്ലാസുകാരി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. തോട്ടപ്പള്ളി കൊട്ടാരവളവ് പ്രണവം വീട്ടിൽ പ്രമോദിന്‍റെ മകള്‍ പാര്‍വതിയാണ് രണ്ട്​ ഉറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകള്‍കൊണ്ട് 212 തവണ വീശി റെക്കോഡ് തകര്‍ത്തത്. കരുവാറ്റ എസ്.എന്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാർഥിനി ആറുവയസ്സ്​ മുതലാണ് കളരി അഭ്യസിക്കുന്നത്. തോട്ടപ്പള്ളി രുദ്ര കളരി സംഘത്തിൽ പ്രദീപ്‌ പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിച്ചുവരുന്നത്. ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. പാർവതിയോടൊപ്പം സഹോദരൻ പ്രണവും കളരി അഭ്യസിക്കുന്നു. അച്ഛൻ പ്രമോദ് ആർമി ഉദ്യോഗസ്ഥനാണ്. മാതാവ്​: ആശ. ചിത്രം: പാര്‍വതി പരിശീനത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.