ആലപ്പുഴ: യുവജനദിനമായ സ്വാമി വിവേകാനന്ദൻെറ 158ാം ജന്മദിനത്തിൻെറ ഭാഗമായി കേരള എയ്ഡ്സ് കൺട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റെയിൽവേ സ്റ്റേഷനില്‍ എയ്ഡ്സ് ബോധവത്കരണവും എച്ച്.ഐ.വി പ്രതിരോധ പ്രചാരണവും നടത്തി. ഹെല്‍ത്ത് എജുക്കേറ്റര്‍ കെ.ജെ. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. മൈഗ്രന്‍റ് സുരക്ഷ പ്രോജക്ട് മാനേജര്‍ മനോജ് സെബാസ്റ്റ്യന്‍, മോണിറ്ററിങ് ആൻഡ് ഇവാലുവേഷന്‍ ഓഫിസര്‍ ശാലിനി, പ്രോജക്ട് കൗണ്‍സിലര്‍ ശ്രീലക്ഷ്മി, സുമ, ഗായത്രി, നമിത എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.