ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെ.വി ജെട്ടി ജങ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. താമല്ലക്കൽ സ്വദേശികളായ ഗോപിനാഥൻ (64), കോട്ടേപ്പടിക്കൽ ജയിംസ് (48), ബൈക്ക് യാത്രികനായ മറ്റൊരു യുവാവ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ജയിംസിനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 9.30നായിരുന്നു അപകടം. ജയിംസും ഗോപിനാഥൻ പിള്ളയും ഒരു സ്കൂട്ടറിലും യുവാവ് ബൈക്കിലുമായിരുന്നു. പരിക്കേറ്റ് ദേശീയപാതയിൽ 15 മിനിറ്റോളം കിടന്നിട്ടും വാഹനങ്ങൾ കിട്ടാത്തതിനാൽ ഇതുവഴിവന്ന പൊലീസ് ജീപ്പിലാണ് മുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെതുടർന്ന് ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ചിത്രം: താമല്ലാക്കൽ കെ.വി ജെട്ടിയിലുണ്ടായ ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റവരെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.