ജമാഅത്ത് കൗൺസിൽ 'ഞങ്ങളുണ്ട് കൂടെ' പരിപാടിക്ക്​ തുടക്കം

ആലപ്പുഴ: ജമാഅത്ത് കൗൺസിലി‍ൻെറ 'ഞങ്ങളുണ്ട് കൂടെ' പരിപാടിയുടെ ഉദ്ഘാടനം ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ നൂൺ ഫീൽഡിങ്​ പദ്ധതിയിലേക്ക് പച്ചക്കറി കിറ്റ് നൽകി ജില്ല പ്രസിഡന്‍റ്​ രാജ എ. കരീം നിർവഹിച്ചു. പ്രസ്താവനകളോ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ അല്ല, കരുണയും കാരുണ്യവുംകൊണ്ട് മാത്രമേ ജനഹൃദയങ്ങളിൽ എത്തിച്ചേരാൻ കഴിയൂവെന്ന്​ അദ്ദേഹം പറഞ്ഞു. രണ്ട്​ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവക്കും രണ്ടാംഘട്ടത്തിൽ തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം എന്നിവക്കുമാണ്​ ഊന്നൽ നൽകുന്നത്​. ഭാരവാഹികളായ സലീം കൂരയിൽ, റഹീം പൂവ്വത്തിൽ, എസ്. മുഹമ്മദ് കബീർ, അബ്ദുൽ നാസർ, എ.എം. സൈഫുദ്ദീൻ, എ. സിറാജുദ്ദീൻ, ഒ.കെ. അഷ്റഫ്, കബീർ വഴിച്ചേരി, ഷെമീർ കോയാക്കുട്ടി, നസീർ കോയാക്കുട്ടി, ഗഫൂർ റാവുത്തർ, ഷാജഹാൻ കുന്നുംപുറം, ജില്ല കോഓഡിനേറ്റർ സുധീർ കോയ, ഹെഡ്മിസ്ട്രസ് ഷീല സേവ്യർ, മാനേജർ ഫാ. സോളമൻ, പി.ടി.എ പ്രസിഡന്‍റ്​ താജുദ്ദീൻ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.