മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നീതി ലഭിക്കാനായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരഭാഗമായി സഹകരണ വകുപ്പിൻെറ മാവേലിക്കര അസി. രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. തട്ടിപ്പുകാരുടെ പേരിലുള്ള റവന്യൂ റിക്കവറി ഉത്തരവു നടപ്പാക്കാതെയും ആര്‍ബിട്രേഷന്‍ കേസില്‍ കാലതാമസം വരുത്തിയും തട്ടിപ്പിനു കൂട്ടുനിന്ന സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കാതെയും വകുപ്പ് നടത്തുന്ന ഇരട്ടത്താപ്പിനെതിരാണ് സമരമെന്ന് നിക്ഷേപകര്‍ പറഞ്ഞു. സി.പി.എം. ലോക്കല്‍ സെക്രട്ടറി തുളസിദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം. വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. പ്രഭാകരന്‍ നായര്‍, ശ്രീകുമാരിയമ്മ, മിനി ഉദയകുമാര്‍, നാരായണന്‍ ഉണ്ണിത്താന്‍, വര്‍ഗീസ് മാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. photo. മാവേലിക്കര താലൂക്ക് സഹകരണബാങ്ക് നിക്ഷേപകര്‍ നടത്തിയ ധര്‍ണ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി. തുളസിദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.