മാവേലിക്കര: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മാവേലിക്കര യൂനിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കണ്ടിജന്‍റ് ജീവനക്കാരെ പൂർണമായും സർക്കാർ അവഗണിക്കുകയാണെന്നും അതിനെതിരെ 18ന് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി പ്രദീപ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, മേരിക്കുട്ടി, അബു, ഫാത്തിമ ബീവി, അജിത്ത് കണ്ടിയൂർ, എൻ.മോഹൻദാസ്, ജയലക്ഷ്മി, രതി, തുളസി, പ്രസന്ന, സുമകുമാർ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മാവേലിക്കര യൂനിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി കല്ലുമല രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.