അരൂർ: ജമാഅത്തെ ഇസ്ലാമിയുടെ കീഴിൽ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന മൈത്രി ലൈഫ് കെയറിന്‍റെ (പെയിൻ ആൻഡ് പാലിയേറ്റിവ് ) ഉദ്ഘാടനവും പ്രവർത്തന കേന്ദ്രമായ മൈത്രി ഭവന്‍റെ സമർപ്പണവും അരൂരിൽനടന്നു. മൈത്രി ഭവൻ സമർപ്പണം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എച്ച്.അബ്ദുൽ ഹക്കീം പാണാവള്ളി നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി അരൂർ ഏരിയ പ്രസിഡന്‍റ് എം.എ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. മൈത്രി ലൈഫ് കെയറിന്‍റെ ഉദ്ഘാടനം മൈത്രി ലൈഫ് കെയർ ഡയറക്ടർ ഡോ.അബ്ദുൾ സലാം നിർവഹിച്ചു. അരൂർ യൂനിറ്റ് പ്രസി. മുഹമ്മദ് മൻസൂർ, അരൂർ ഗ്രാമ പഞ്ചായത്ത് അംഗം ഇബ്രാഹിം കുട്ടി, അരൂർ മാനവ സൗഹാർദ വേദി ചെയർമാൻ സിദ്ധപ്പൻ, ദക്ഷിണകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എൻ.കെ. അബ്ദുൽ മജീദ് മൗലവി, അരൂർ നോർത്ത് മഹൽ മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ.എ ഷിഹാബ്, കെ.എൻ.എം മർക്കസ്സു ദഅ് വ ജില്ല പ്രസിഡന്‍റ് കെ.എ. സുബൈർ, ഹിറാ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാർ നാസിമുദ്ദീൻ വാലയിൽ എന്നിവർ സംസാരിച്ചു. ചിത്രം മൈത്രി ഭവൻ സമർപ്പണം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എച്ച് അബ്ദുൽ ഹക്കീം പാണാവള്ളി നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.