പൂച്ചാക്കൽ: വെൽഫെയർ പാർട്ടി അരൂർ ഭൂസമര സമിതി നേതൃത്വത്തിൽ പൂച്ചാക്കൽ വ്യാപര ഭവനിൽ ഭൂരഹിതരുടെ സംഗമം നടന്നു. കേരളത്തിൽ കെ-റെയിലല്ല, ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ലാത്ത ഭൂരഹിതർക്ക് ഭൂമിയാണ് വേണ്ടതെന്ന് വി.എ. അബൂബക്കർ പറഞ്ഞു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ടി.എ. റാഷിദ് അധ്യക്ഷത വഹിച്ചു. ഹരിദാസ് അരൂർ, ടെൽമ സേവ്യർ, അമ്മിണി തൈക്കാട്ടുശ്ശേരി, ഷിയാസ് പാണാവള്ളി, എം.എ. അലിയാർ, വി.എ. നാസിമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : പൂച്ചാക്കൽ വ്യാപാര ഭവനിൽ നടന്ന വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.