ആറാട്ടുപുഴ: തീരദേശത്തിന്‍റെ വികസനത്തിനും വിനോദസഞ്ചാരത്തിന്‍റെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്ന വലിയഴീക്കൽ-അഴീക്കൽ പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്‍റെ നിർമാണവും അനുബന്ധ പണിയും ഏറക്കുറെ പൂർത്തിയായി. പാലത്തിൽ വിളക്കുകൾ തെളിക്കുന്ന പണിയാണ് ഇനി പ്രധാനമായും ശേഷിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് പാലത്തിൽ പ്രത്യേക വെളിച്ചസംവിധാനം ഏർപ്പെടുത്തും. ഇതിന് ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജനുവരിയിൽ പാലം ഉദ്ഘാടനം ചെയ്യുമെന്ന് ഉറപ്പുനൽകിയിരുന്നു. പൊഴിക്ക് കുറുകെ കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് 140 കോടി മുടക്കി 976 മീറ്റർ നീളത്തിൽ ഇവിടെ നിർമിച്ച പാലം പ്രദേശത്തിന്‍റെ മുഖച്ഛായതന്നെ മാറ്റുമെന്ന പ്രതീക്ഷയാണുള്ളത്. 110 മീറ്റർ നീളത്തിൽ മൂന്ന് ആർച്ചാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1100 മീറ്ററാണ് പാലത്തിന്‍റെ നീളം.110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ് ആര്‍ച് സ്പാന്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയതാണ്. ഇവിടെ എത്തുന്നവർക്ക് കടലിന്‍റെയും കായലിന്‍റെയും സൗന്ദര്യവും അസ്തമയഭംഗിയും പ്രദേശത്തിന്‍റെ മനോഹാരിതയും പാലത്തിൽ നിന്ന് ആസ്വദിക്കാൻ കഴിയും. കടലും കായലും സംഗമിക്കുന്ന കായംകുളം പൊഴിമുഖത്തിന്‍റെ അക്കരെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമമാണ്. അവിടെയും വിനോദസഞ്ചാരികൾക്ക് കടൽത്തീരം മനോഹരമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.