മണ്ണഞ്ചേരി: കളഞ്ഞുകിട്ടിയ സ്വർണ മാല ഉടമയെ കണ്ടെത്തി നൽകി നഴ്സിങ് വിദ്യാർഥിനികൾ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനികളായ മണ്ണഞ്ചേരി ഏഴാം വാർഡ് ചേലക്കാപള്ളിയിൽ ഹരികുമാറിന്‍റെ മകൾ ഐശ്വര്യ, പുത്തൻപുരക്കൽ ശിവപ്രസാദിന്‍റെ മകൾ ശിവരഞ്ജിനി എന്നിവരാണ് മാതൃകയായത്. കോളജിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ അമ്പനാകുളങ്ങരയിലെ റോഡരികിൽനിന്നാണ് രണ്ട് പവന്‍റെ മാല കിട്ടിയത്. തുടർന്ന് ഐശ്വര്യയുടെ സഹോദരൻ അഖിലിനെ വീട്ടിൽനിന്ന് വിളിച്ചുവരുത്തി മണ്ണഞ്ചേരി പൊലീസിന് മാല കൈമാറി. മണ്ണഞ്ചേരി കെ.എം സൗണ്ട് ഉടമ കണ്ടത്തിൽ കെ.എം. മുസ്തഫയുടെ ഭാര്യ മണ്ണഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി റസീനയുടെ മാലയാണ് ശനിയാഴ്ച വീട്ടിൽനിന്ന് മണ്ണഞ്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള യാത്രയിൽ നഷ്ടപ്പെട്ടത്. യാത്ര ചെയ്ത വഴികളിലൊക്കെ പരതിയെങ്കിലും കണ്ടെത്താനാകാതെ വിഷമിച്ചുനിൽക്കുന്ന സമയത്താണ് പൊലീസ് സ്റ്റേഷനിൽ സ്വർണമാല കളഞ്ഞുകിട്ടിയ വിവരം അറിഞ്ഞ് ബന്ധപ്പെട്ടത്. സി.ഐ പി.കെ. മോഹിത്തിന്‍റെയും സബ് ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്‍റെയും സാന്നിധ്യത്തിൽ സ്റ്റേഷനിൽവെച്ച് വിദ്യാർഥിനികൾ റസീനക്ക് മാല കൈമാറി. പടം : റോഡരികിൽനിന്ന് ലഭിച്ച സ്വർണമാല നഴ്സിങ് വിദ്യാർഥിനികളായ ഐശ്വര്യയും ശിവരഞ്ജിനിയും ചേർന്ന് ഉടമക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.