മുഹമ്മ: ജില്ല വോളിബാള്‍ അസോസിയേഷനും ചാരമംഗലം പ്രോഗ്രസീവ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന സൗത്ത് സോണ്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് തുടങ്ങി. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള പുരുഷ-വനിത ടീമുകള്‍ മത്സരരംഗത്തുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന വോളിബാൾ അസോസിയേഷന്‍ പ്രസിഡന്‍റ് സണ്ണി വി. സക്കറിയ മുഖ്യാതിഥിയായി. ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ജില്ല വോളിബാള്‍ അസോസിയേഷന്‍ രക്ഷാധികാരി എസ്. രാധാകൃഷ്ണന്‍, ബിജി അനില്‍കുമാര്‍, എം. സന്തോഷ്‌കുമാര്‍, വി. ഉത്തമന്‍, പി. അജിത്ത് ലാല്‍, ലതീഷ് ബി. ചന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു. പടം: സൗത്ത് സോണ്‍ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമംഗങ്ങളെ എ.എം. ആരിഫ് എം.പി പരിചയപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.