ചേർത്തല: പട്ടണമധ്യത്തിൽ ടി.ബി കനാലിന് സമീപം ഹൈഡ്രോളജി വകുപ്പിന്‍റെ മഴമാപിനി യന്ത്രം സ്ഥാപിച്ചു. നിലവിൽ പഴയ മഴമാപിനി താലൂക്ക് ഓഫിസ് വളപ്പിലാണ് ഉള്ളത്. ഇത് ഇവിടെനിന്ന് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് അത്യാധുനിക മഴമാപിനി സ്ഥാപിച്ചത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഡിജിറ്റൽ സംവിധാനമാണുള്ളത്. പഴയ മഴമാപിനിയിൽ ദിവസവും നിശ്ചിത സമയത്ത് ജീവനക്കാരനാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നത്. പുതിയത് പൂർണമായും ഡിജിറ്റലാണ്. ഇവിടെനിന്ന് ഓരോ മണിക്കൂർ ഇടവിട്ടുള്ള മഴ വിവരങ്ങൾ തിരുവനന്തപുരത്ത് കൺട്രോൾ റൂമിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. പെൻഡ്രൈവ് മാതൃകയിലെ ഉപകരണം ഉപയോഗിച്ച് ആവശ്യമെങ്കിൽ ഇവിടെനിന്ന് മഴയുടെ കണക്ക് അളക്കാനാകും. ടി.ബി കനാലിൽ ഇറിഗേഷൻ വകുപ്പിന്‍റെ സ്ഥലത്താണ് ഹൈഡ്രോളിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചത്. ചുറ്റുവലയം ഉൾപ്പെടെ സ്ഥാപിച്ച് ഇത് സംരക്ഷിക്കും. മാർച്ച് 31 നുമുമ്പ് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങും ചിത്രം: ടി.ബി കനാലിന് സമീപം സ്ഥാപിച്ച ഹൈഡ്രോളജി വകുപ്പിന്‍റെ മഴമാപിനിയന്ത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.