ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് എഴുന്നള്ളിപ്പിനിടെ ആനയുടെ കണ്ണിൽ ലേസർ രശ്മി പതിച്ചു. പമ്പാനദിയിലെ മിത്രപ്പുഴ ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കിഴക്കേ ഗോപുരവാതിലിന് സമീപത്തെത്തിയപ്പോഴാണ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരൻ ഓമല്ലൂർ മണികണ്ഠന്‍റെ മുഖത്തും കണ്ണിലും ലേസർ രശ്മി പതിഞ്ഞത്. ഈ സമയം ആന തല ഉയർത്തി അസ്വസ്ഥത കാട്ടുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒപ്പമുണ്ടായിരുന്ന ഭക്തർ, ദേവസ്വം അധികൃതർ, മേളക്കാർ, ഉപദേശകസമിതി ഭാരവാഹികൾ തുടങ്ങിയവർ എന്താണെന്നറിയാതെ ഈ സമയം ആശങ്കയിലായി. തുടർന്ന് പാപ്പാൻ ആനയെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായതോടെയാണ് അധികൃതർ വിവരം അറിഞ്ഞത്. ചില സാമൂഹികവിരുദ്ധർ ഉത്സവം അലങ്കോലപ്പെടുത്താൻ നടത്തിയ ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ഉപദേശക സമിതി ആരോപിച്ചു. ഇതുസംബന്ധിച്ച് ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കും അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർക്കും പരാതി നൽകിയതായി ഉപദേശകസമിതി പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.