മാവേലിക്കര താലൂക്ക് സഹ. ബാങ്ക്: പാക്കേജ് നിർദേശിച്ചിട്ടും നടപടിയില്ലെന്ന്​ നിക്ഷേപക കൂട്ടായ്മ

മാവേലിക്കര: സഹകരണ വകുപ്പ് രജിസ്ട്രാര്‍ ജില്ലതല ഉദ്യോഗസ്ഥര്‍വഴി പുതിയ പാക്കേജിനുള്ള നിർദേശങ്ങള്‍ ബാങ്ക് ഭരണസമിതിക്ക് നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നിക്ഷേപക കൂട്ടായ്മ. സഹകരണ രജിസ്ട്രാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്കേജ് ഭരണസമിതിക്ക് നല്‍കിയതായി അറിയിച്ചതായും നിക്ഷേപകര്‍ പറഞ്ഞു. നിക്ഷേപക കൂട്ടായ്മ നിക്ഷേപകരെ വഞ്ചിക്കുന്നു എന്ന പരാമര്‍ശം നടത്തിയ ഡി.സി.സി വൈസ് പ്രസിഡന്‍റ്​ നിക്ഷേപകരുമായി ചര്‍ച്ച നടത്തി പാക്കേജ് പ്രാവർത്തികമാക്കാന്‍ ഭരണ സമിതിയെ ഉപദേശിക്കണം. ഭരണ സമിതി സർക്കാറിന് പാക്കേജ് സമര്‍പ്പിച്ചെന്ന വ്യാജവാദം ഇനിയെങ്കിലും ഒഴിവാക്കി നിക്ഷേപകരെ വിശ്വസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍, വി.ജി. രവീന്ദ്രന്‍, എം. വിനയന്‍, ടി.കെ. പ്രഭാകരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ഇരുപത്തൊന്നാം ദിന സമരം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ആര്‍. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രഭാകരന്‍ നായര്‍, ഉദയലക്ഷ്മി, രമ, രഞ്ജു ജയകുമാര്‍, ശ്രീകുമാരിയമ്മ, പ്രഭ ബാബു, ഇന്ദിര, ചാക്കോ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ തട്ടിപ്പിനിരയായ നിക്ഷേപകരുടെ ഇരുപത്തൊന്നാം ദിന സമരം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ആര്‍. ദേവരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.