അജ്ഞാത വാഹനമിടിച്ച് വിദ്യാർഥിക്ക് പരിക്ക്

അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തോട്ടപ്പള്ളി പുതുവൽ അജയന്‍റെ മകൻ അബിൻ അജയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ തോട്ടപ്പള്ളിക്ക് സമീപമായിരുന്നു അപകടം. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അബിൻ ട്യൂഷന് പോകാൻ സുഹൃത്തുക്കളെ കാത്തു നിൽക്കുമ്പോൾ വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണിക്കവഞ്ചികൾ തകർത്ത് മോഷണം അമ്പലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു. കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിവിധ ഭാഗങ്ങളിൽ വെച്ചിരുന്ന നാല് കാണിക്ക വഞ്ചികളിലെ പണം നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് മോഷണവിവരമറിയുന്നത്. അമ്പലപ്പുഴ പൊലീസ്​ പരിശോധന നടത്തി. 3000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.