ഗുണ്ടാ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജനകീയ സമിതി

തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ വർധിച്ചുവരുന്ന ഗുണ്ടാ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ സ്ത്രീകളും യുവാക്കളുമടങ്ങുന്ന 35 അംഗ ജനകീയ സമിതി രൂപത്​കരിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം തിരികെക്കൊണ്ടുവരുവാനുള്ള ഭാവി പ്രവർത്തനങ്ങൾക്ക് രൂപംനൽകുവാൻ ജനകീയ സമിതി തീരുമാനിച്ചു. സർവകക്ഷിയോഗം കുത്തിയതോട് എസ്.എച്ച്.ഒ ജെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനീഷ് ഇല്ലിക്കൽ അധ്യക്ഷതവഹിച്ചു. എക്സൈസ് സിവിൽ ഓഫിസർ ജയകുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം സി. മധുസൂദനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയിംസ് ആലത്തറ, ഗീത ഉണ്ണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.എം. ശിവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ട്രിഫിൻ, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ലോക്കൽ കമ്മിറ്റി അംഗം കെ. പ്രതാപൻ, കെ.പി.എം.എസ് ശാഖാ സെക്രട്ടറി രാജേഷ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പ്രമോദ്, സീക്രട്ട് ആരോ രക്ഷാധികാരി ജോയി പാലക്കാത്തറ, സെക്രട്ടറി രഗനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.