ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട് റോഡിന്‍റെ ഉദ്ഘാടനവും മൂന്നു പാലത്തിഴന്‍റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചമ്മത്തുംമുക്ക്-കക്കട റോഡും ചെന്നിത്തല-ആഴാത്തുപടി- മുണ്ടോലിക്കടവ് റോഡുമാണ് ഉദ്ഘാടനം ചെയ്തത്. ചെന്നിത്തല കീഴ്ചേരിക്കടവ് പാലം, വെണ്മണി ചക്കുളത്തുകടവ് പാലം, വെണ്മണി ശാര്‍ങ്ഗക്കാവ് പാലം എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ദാസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജി. ആതിര, മഞ്ജുളദേവി, ഹേമലത, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു. APL road inaguration minister riyas ചെങ്ങന്നൂർ ചമ്മത്തുംമുക്ക്-കക്കട റോഡിന്‍റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.