ആലപ്പുഴ: ബീച്ചിന് സമീപമുള്ള . ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന് പടിഞ്ഞാറുവശത്തായി രാത്രി 7.40നായിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ വാഹനം സംഭവസ്ഥലത്ത് എത്തുന്നത് ദുഷ്കരമായതിനാൽ വെള്ളം ഉപയോഗിച്ച് തീയണക്കാൻ സാധ്യമല്ലായിരുന്നു. സാൻഡ് ബെഡ്, ഫയർ ബ്രേക്ക് രീതികളിലൂടെയും ഫയർ ബീറ്റർ ഉപയോഗിച്ച് തല്ലിക്കെടുത്തിയുമാണ് പൂർണമായും അണച്ചത്. ബീച്ചിലെത്തിയവർ ആലപ്പുഴ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് സേന സ്ഥലത്തെത്തിയത്. സീനിയർ ഓഫിസർ ജെ.ജെ. നെൽസൺ ഡിക്രൂസിന്‍റെ നേതൃത്വത്തിൽ ഓഫിസർമാരായ എ.ആർ. രാജേഷ്, ആർ. സന്തോഷ്, എസ്. സുജിത്ത്, എ.ജെ. ബെഞ്ചമിൻ, ടി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. photo : apl fire park
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.