സ്വഗതസംഘം ഓഫിസ് തുറന്നു

ചേർത്തല: ലിസ്യൂ നഗർ ചെറുപുഷ്പ ദേവാലയത്തിൽ സി.എൽ.സി സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ഓഫിസിന്‍റെ ഉദ്ഘാടനം ഇടവക വികാരി പീറ്റർ കോയിക്കര നിർവഹിച്ചു. ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾ അതിരൂപത പ്രമോട്ടർ ഫാ. പീറ്റർ കാഞ്ഞിരങ്ങാട്ടുകരി ഈ മാസം ഏഴിന് ഉദ്ഘാടനം ചെയ്യും. ഫാ. പീറ്റർ കോയിക്കര ജൂബിലി സന്ദേശം നൽകും. തുടർന്ന് ജൂബിലി പതാക ഉയർത്തൽ, ലോഗോ പ്രകാശനം, ജൂബിലി ഗാനം, വിവിധ കലാപരിപാടികൾ നടക്കും. ജനറൽ കൺവീനർ ജയ് മോൻ നികർത്തിൽ, ട്രസ്റ്റിമാരായ ജോൺസൺ ചിറയത്ത്, കുര്യാക്കോസ് മഠത്തിൽ, വൈസ് ചെയർമാൻ സോണി വർഗീസ് മേരിസദനം, തങ്കച്ചൻ പള്ളേകാട്ട്, സജി കോലോത്തുവെളി, ജോൺസൺ, ഐബി വടക്കേക്കരി, അനുടോമി, പ്രസിഡന്‍റ്​ വിപിൻ കുര്യാക്കോസ്, വർക്കി പുന്നക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.