അമ്പലപ്പുഴ: ചെറുകിട മില്ലുടമകൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും വർധിപ്പിച്ച ലൈസൻസ് ഫീസ്, പൊലൂഷൻ കൺസൻെറ് ഫീസ്, കെട്ടിട നികുതി എന്നിവ പിൻവലിക്കണമെന്ന് സംസ്ഥാന റൈസ്, ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. അമ്പലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് വി.എസ്. അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആശ പ്രശാന്ത്, താലൂക്ക് ട്രഷറർ ഹാഷിം, ദീപ്തി രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ സുഭാഷ്, വിജയൻ കുമാരപുരം എന്നിവർ സംസാരിച്ചു. ചിത്രം... റൈസ്, ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.