ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാൻ തയാറാണെന്ന് സുരേഷ് ഗോപി എം.പി. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻെറ വെള്ളക്കിണറിലെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛൻ എന്ന നിലയിൽ കുട്ടികളുടെ സങ്കടം കണ്ടുനിൽക്കാനാവില്ല. കൊലപാതകത്തെക്കുറിച്ച് എത്രയെത്ര സ്ഥലങ്ങളിലാണ് പറഞ്ഞത്. ഒരുപരിധിയും വെക്കാതെ ആരുടെ കാലുവേണമെങ്കിലും പിടിക്കാം. ഓരോ കൊലപാതകവും എന്ത് മതമായാലും എന്ത് രാഷ്്ട്രീയമായാലും ഒരു പ്രദേശത്തിൻെറ സമാധാനമാണ് കെടുത്തുന്നത്. ഇത് രാജ്യത്തിൻെറ വളർച്ചയെയാണ് ബാധിക്കുന്നത്. നഷ്ടപ്പെട്ടവരുടെ മാത്രം കുഞ്ഞുങ്ങളുടെ കാര്യമല്ല, സമൂഹത്തിൽ വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ ഇത് കളങ്കമായി മാറിയിരിക്കുകയാണ്. മോശം സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിൽ ഈ സമ്പ്രദായം രാജ്യദ്രോഹപരമാണ്. കാടത്തത്തിലേക്ക് പോകാതെ ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.