പക്ഷി-മൃഗാദികളെ അന്നമൂട്ടി പ്രസന്നൻെറ ദിനചര്യ ചെങ്ങന്നൂർ: വർഷങ്ങളായി തെരുവിൽ കഴിയുന്ന നായ്ക്കളെയും മറ്റും അന്നമൂട്ടി വ്യാപാരി പ്രസന്നൻ. മാന്നാർ കുറ്റിയിൽമുക്കിലെ രേഷ്മ ഫാൻസി സൻെറർ ഉടമ കുരട്ടിശ്ശേരി പെരുവുംകുളത്ത് വീട്ടിൽ പ്രസന്നനാണ് ഇവയെ സംരക്ഷിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നത്. നായ്ക്കൾ, പൂച്ചകൾ, പറവകൾ എന്നിവക്ക് ദിനേന മൂന്നുനേരവും ആഹാരം നൽകും. മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിലാണ് പ്രസന്നൻെറ കട. ആഹാരസമയമാകുമ്പോൾ ഇവ കടക്ക് മുന്നിലെത്തും. പതിനഞ്ചോളം നായ്ക്കളെത്താറുണ്ട്. ചില സമയങ്ങളിൽ പ്രാവുകളും പൂച്ചകളും വരും. ഇവർക്ക് ഭക്ഷണം നൽകിയശേഷമേ രാവിലെ വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണം പ്രസന്നൻ കഴിക്കുകയുള്ളൂ. കട തുറക്കാൻ വൈകിയാൽ നായ്ക്കൾ കൂട്ടമായി കടത്തിണ്ണയിൽ കാത്തിരിക്കും. രാത്രിയിൽ കടക്ക് കാവലായും ഇവകൾ ഉണ്ടാവും. ലോക്ഡൗൺ സമയത്ത് കട തുറക്കാതിരുന്നപ്പോഴും ഇവക്ക് മുടക്കംവരുത്താതെ ഭക്ഷണവുമായി എത്തുമായിരുന്നു ഈ 60കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.