സൈക്കിൾ റാലി പ്രയാണം തുടങ്ങി

ചാരുംമൂട്: ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) നൂറനാട് 27ാം ബറ്റാലിയ​ൻ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീളുന്ന . ഐ.ടി.ബി.പി 60 വർഷം പിന്നിടുന്നതി​ൻെറ ഭാഗമായാണ് ദേശീയ അഖണ്ഡത കാക്കുന്നതി​ൻെറയും ക്ലീൻ ഇന്ത്യ ഡ്രൈവി​ൻെറയും സന്ദേശമുയർത്തി സൈക്കിൾ റാലി സംഘടിപ്പിച്ചത്. 10 ​െസെക്കിളിൽ സൈനികർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. 20 സൈനികർ മറ്റു വാഹനങ്ങളിൽ അനുഗമിക്കും. നാലു ജില്ലയിലൂടെ 210 കിലോമീറ്റർ സഞ്ചരിച്ച് 30ന് മൂന്നാറിൽ സമാപിക്കും. നൂറനാട് ക്യാമ്പിൽ ഐ.ടി.ബി.പി ബാംഗ്ലൂർ ഡി.ഐ.ജി ഒ.പി. യാദവ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബറ്റാലിയൻ കമാൻഡൻറ്​ എസ്. ജിജു സന്ദേശം നൽകി. ഫോട്ടോ: ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 60 വർഷം പിന്നിടുന്നതി​ൻെറ ഭാഗമായി നൂറനാട് ബറ്റാലിയ​ൻെറ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി ഐ.ടി.ബി.പി ഡി.ഐ.ജി ഒ.പി. യാദവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.