ആലപ്പുഴ: കോവിഡ് ബാധിതയായി മരിച്ച വയോധികക്ക് മതപരമായ ചടങ്ങുകൾ നടത്തി സംസ്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥർ തടസ്സം നിന്നതായ പരാതിയിൽ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തൃശൂർ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാനാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. തൻെറ അമ്മയുടെ മൃതദേഹം സംസ്കരിച്ച രീതിക്കെതിരെ തൃശൂർ ഏനാമാക്കൽ സ്വദേശി ഡോ. സി. ചാൾസ് ഡേവിസ് സമർപ്പിച്ച പരാതിയിലാണ് നടപടി. എസ്.ഡി.പി.ഐ ജില്ല സെക്രട്ടറിക്ക് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി ആലപ്പുഴ: എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എം.സാലിമിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റതായി പരാതി. ഡിസംബർ 19ന് രാവിലെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ട് പോകുകയും നാല് ദിവസത്തോളം കസ്റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദിച്ചശേഷം ബുധനാഴ്ച രാത്രിയോടെ വിട്ടയക്കുകയുമായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ സാലിമിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജ്മൽ ഇസ്മായിൽ, പി.കെ. ഉസ്മാൻ, സംസ്ഥാന കമ്മിറ്റി അംഗം അൻസാരി ഏനാത്ത്, ജില്ല പ്രസിഡൻറ് കെ.റിയാസ് തുടങ്ങിയവർ ആശുപത്രിയിൽ സാലിമിനെ സന്ദർശിച്ചു. പൊലീസ് മർദനത്തിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സാലിം പറഞ്ഞു. ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 4.36 ശതമാനമാണ്. 75 പേര്‍ രോഗമുക്തരായി. നിലവില്‍ 1645 പേര്‍ ചികിത്സയില്‍ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.