ആലപ്പുഴ: 11 വർഷമായി നടപ്പാക്കാത്ത പെൻഷൻ പരിഷ്കരണം സംബന്ധിച്ച ചർച്ചകൾ പൂർത്തീകരിക്കണമെന്നും അടിയന്തരമായി സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ സംഘടനയായ പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.വി. തമ്പുരാൻ പറഞ്ഞു. സമരത്തിൻെറ ഭാഗമായി പെൻഷനേഴ്സ് ഓർഗനൈസേഷൻ ബസ് സ്റ്റേഷനിൽ നടത്തിയ കേന്ദ്രീകൃത ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ഇ.ബി. വേണുഗോപാൽ, വി. രാധാകൃഷ്ണൻ, ജി. തങ്കമണി, കെ. സുജാതൻ, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ, ടി.സി. ശാന്തിലാൽ , എം.ജെ. സ്റ്റീഫൻ , എസ്. പ്രേംകുമാർ, പി.കെ. നാണപ്പൻ, കെ.ടി. മാത്യു, ഇ.എ. ഹക്കീം, വി.വി. ഓംപ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.