ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ നിലവിലെ ഭരണസമിതി അധികാരമേറ്റതിൻെറ ഒന്നാം വാർഷികം ആഘോഷിച്ചു. ആഘോഷത്തിൻെറ ഭാഗമായി നൂറനാട് െലപ്രസി സാനറ്റോറിയം ആശുപത്രിക്ക് ഡോക്ടേഴ്സ് ഫോർ യു നൽകിയ ഓക്സിജൻ പ്ലാൻറിന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം പ്രസിഡൻറ് ജി. വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷൈജ അശോകൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ബി. ഹരികുമാർ, ദീപ, പഞ്ചായത്ത് അംഗങ്ങളായ രജിത അളകനന്ദ, സുരേഷ് കോട്ടവിള, ടി. മന്മഥൻ, എസ്. ശ്രീജ, റഹ്മത്ത് റഷീദ്, ശോഭ സജി, അനില തോമസ്, സെകട്ടറി വി. ജെസി, ആർ.എം.ഒ എൻ.എസ്. സ്മിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.