മണ്ണഞ്ചേരി: കൊല്ലപ്പെട്ട കെ.എസ്. ഷാനിൻെറ പൊന്നാട്ടെ വീട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയും പുറത്ത് കൊണ്ടുവരാനുള്ള ശക്തമായ ഇടപെടൽ നടത്തുമെന്നും നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഷാനിൻെറ പിതാവിനെയും മക്കളെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ബ്ലോക്ക് പ്രസിഡൻറ് എൻ. ചിദംബരൻ, മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മേഘനാഥൻ, കെ.പി.സി.സി വിചാർ വിഭാഗ് ജനറൽ സെക്രട്ടറി സി.സി. നിസാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പടം: കൊല്ലപ്പെട്ട ഷാനിൻെറ പൊന്നാട്ടെ വീട് രമേശ് ചെന്നിത്തല സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.