ശമ്പളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ആലപ്പുഴ: 2019 ജൂലൈ ഒന്ന് മുതൽ ഡിസംബർ 19വരെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത അധ്യാപികയുടെ ശമ്പളം സ്കൂൾ മാനേജറിൽനിന്ന് ഈടാക്കിയാണെങ്കിൽപോലും ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്ത അധ്യാപികക്ക് ശമ്പളം നൽകാനാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. റീജനൽ െഡപ്യൂട്ടി ഡയറക്ടറെ കമീഷൻ സിറ്റിങ്ങിൽ വിളിച്ചുവരുത്തിയിരുന്നു. െഗസ്റ്റ് അധ്യാപികയുടെ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം പത്രപരസ്യത്തിൻെറ പകർപ്പ് ഹാജരാക്കിയിട്ടില്ലെന്നും നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാലാണ് നിയമനത്തിന് അംഗീകാരം നൽകാത്തതെന്നും പറയുന്നു. എന്നാൽ, നിഷേധാത്മക നിലപാടാണ് സ്കൂൾ മാനേജർ സ്വീകരിച്ചത്. മാനേജർ നിയമാനുസരണം നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കമീഷൻ നിരീക്ഷിച്ചു. കേവലം സാങ്കേതിക പ്രശ്നം മാത്രമാണ് വേതനം നൽകാത്തതിന് പിന്നിലെന്ന് കമീഷൻ കണ്ടെത്തി. സാങ്കേതികത്വം പറഞ്ഞ് ജോലിചെയ്ത കാലത്തെ ശമ്പളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് കമീഷൻ ഉത്തരവ് കൈമാറിയത്. െഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത എം.എസ്. ശ്രീലക്ഷ്മി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.