റോഡ് നിർമാണം പൂർത്തിയാക്കുന്നില്ല; ദുരിതത്തിലായി യാത്രക്കാർ

പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡ് പുനർനിർമാണം മാസങ്ങളായിട്ടും പൂർത്തിയാക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പൂച്ചാക്കൽ തെക്കേകര മുതൽ വീരമംഗലം വളവ് വരെ ഒരുപണിയും നടത്തിയിട്ടില്ല. ഇതിനെതിരെ എ.ഐ.വൈ.എഫും വെൽഫെയർ പാർട്ടിയും സമരവും നിവേദനങ്ങളും നൽകിയതിനൊടുവിൽ സെപ്​റ്റംബർ 25 ന് അരൂർ എം.എൽ.എ, ബ്ലോക്ക്​പ്രസിഡൻറ്​ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ലെവൽസ് എടുക്കുകയും ഉടൻ പണി ആരംഭിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകുകയും ചെയ്​തിരുന്നു. പൊട്ടിപ്പൊളിഞ്ഞ പാലത്തി​ൻെറ വടക്ക്​​ ഒന്നോ രണ്ടോ ദിവസം കുത്തിപ്പൊളിച്ചിട്ടതല്ലാതെ പിന്നീട് പണി നടന്നില്ല. ഇപ്പോൾ പൊടി ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. പണി പൂർത്തിയാക്കിയ പല ഭാഗത്തും അപകടകരമാം വിധം റോഡ് പൊങ്ങി നിൽക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചേർത്തല-അരൂക്കുറ്റി റോഡിലെ പണികൾ വ്യത്യസ്ത കരാറുകാരെയാണ് ഏൽപിച്ചിരുന്നതെന്നും ഈ ഭാഗത്തെ കരാർ സംബന്ധിച്ച് ചെറിയ പ്രശ്നങ്ങൾ ഉണ്ടായതാണ് വൈകാൻ കാരണമെന്നും പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ്​ എൻജിനീയർ ജിഷ രാമചന്ദ്രൻ പറഞ്ഞു. ഉടൻ പണി ആരംഭിക്കുമെന്നും റോഡ് പൊങ്ങി നിൽക്കുന്ന സ്ഥലത്ത് അടിയന്തരമായി മണ്ണിട്ട് പൊക്കാനുള്ള നടപടി എടുക്കുമെന്നും അസി.എക്സിക്യൂട്ടിവ്​ എൻജിനീയർ പറഞ്ഞു. ചിത്രം : 1. പൊളിച്ചിട്ട പൂച്ചാക്കൽ വടക്കേക്കര റോഡ് 2. ലിസിയം ജങ്ഷനിൽ അപകടകരമം വിധം റോഡ് പൊങ്ങിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.