ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയ യുവാവിനെ കുറത്തികാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നര കിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു. കൊപ്രപ്പുര ഭാഗ​െത്ത വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍ രണ്ടര മാസമായി കഞ്ചാവ് വിൽക്കുകയായിരുന്നു. രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തി​െല നിരീക്ഷണശേഷമായിരുന്നു അറസ്​റ്റ്​. കുറത്തികാട് സി.ഐ എസ്. നിസാം, എസ്‌.ഐ സുനിമോന്‍, സി.പി.ഒമാരായ ടി.എസ്. നൗഷാദ്, സാദിഖ് ലബ്ബ, സന്തോഷ്, സ്വര്‍ണരേഖ എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ് പ്രതിയെ പിടികൂടിയത്. APLKY1VIJAY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.