ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ല ഫെയറിന് ജില്ല കോടതി പാലത്തിനു സമീപത്തെ പുന്നപ്ര വയലാർ സ്മാരക ഹാളിൽ തുടക്കമായി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി ആദ്യവിൽപന നിർവഹിച്ചു. ഹോര്‍ട്ടി കോര്‍പ്പിൻെറ പച്ചക്കറിയുടെ ആദ്യ വില്‍പന മുനിസിപ്പൽ കൗൺസിലർ എം.ജി. സതീദേവി നിർവഹിച്ചു. ക്രിസ്മസ് -പുതുവത്സര മേളയിൽ സപ്ലൈകോ ഉൽപന്നങ്ങൾ വാങ്ങുന്നവരിൽ ഒരു സ്ത്രീക്കും പുരുഷനും സംസ്ഥാന തലത്തിൽ 5000 രൂപ വീതം കാഷ് പ്രൈസ് നൽകും. 2022 ജനുവരി അഞ്ചുവരെ മാവേലി സ്റ്റോർ, മൊബൈൽ മാവേലി, അപ്ന ബസാർ, സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ ബിൽ നമ്പർ സഹിതം സപ്ലൈകോ വെബ്സൈറ്റിലെ http://www.supplyco.in/contest ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. സപ്ലൈകോ റീജനൽ മാനേജർ എൽ. മിനി, ജില്ല സപ്ലൈ ഓഫിസര്‍ എം.എസ്. ബീന തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തമാസം അഞ്ചു വരെ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവർത്തനം. ഷേക് പി. ഹാരീസിന് പിന്തുണ -യുവജനതാദൾ ആലപ്പുഴ: എൽ.ജെ.ഡിയിൽനിന്ന് രാജിവെച്ച് സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരീസിന് പൂർണ പിന്തുണ നൽകാൻ ലോക താന്ത്രിക് യുവജനതാദൾ ജില്ല നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ശ്യാം യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മനാഫ് മണാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. അജ്മൽ, സംസ്ഥാന സെക്രട്ടറി അനു ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം ആദിൽ മുഹമ്മദ്, ജില്ല ഭാരവാഹികളായ ആർ. ഹരിലാൽ, ടി.ദിലീപ് കുമാർ, വി.പി ഉനൈസ്, എം.കെ. ജമാൽ, അനീഷ് തമ്പി, വി.വസന്തകുമാർ, അർഷിദ് നടാലയ്യത്ത്, എം.പി സലീം, അസീം വട്ടപ്പള്ളി, ഷെഹീൻ ബിലാൽ, ജോസ്മോൻ കാട്ടൂർ, എൻ.എൽ. അഫ്സൽ എന്നിവർ സംസാരിച്ചു. 106 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 106 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേർ വിദേശത്തുനിന്ന് എത്തിയതാണ്. രോഗ സ്ഥിരീകരണ നിരക്ക് 3.47 ശതമാനമാണ്. 55 പേര്‍ രോഗമുക്തരായി. നിലവില്‍ 1529 പേര്‍ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.