ചാരുംമൂട്: കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് വേടരപ്ലാവ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാസങ്ങളായി ക്ഷേമനിധി ആനുകൂല്യങ്ങൾ ഏറെയും കുടിശ്ശികയാണ്. സംഘടന സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. കബീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജി.മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. പ്രസന്നകുമാർ, ജില്ല ജനറൽ സെക്രട്ടറി കെ. മോഹനൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: ജി.മാധവൻകുട്ടി (പ്രസി), ടി.രാജു, പി.അനിത കുമാരി (വൈസ് പ്രസി), എ.പ്രഭ (ജന. സെക്ര), എസ്.സന്ധ്യാകുമാരി, റിച്ചാർഡ് സോളമൻ (ജോ. സെക്ര), ഒ.പി. ശ്രീദേവി (ട്രഷ). ഫോട്ടോ: കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് വേടരപ്ലാവ് യൂനിറ്റ് സമ്മേളനം സംഘടന സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. കബീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.