ഭരണിക്കാവ് ഇനി മലമ്പനിമുക്ത ബ്ലോക്ക്‌

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡൻറ് എസ്. രജനി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ്​ സിനുഖാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. സുമ, ആർ. സുജ, അംഗങ്ങളായ ജി. പുരുഷോത്തമൻ, പ്രസന്ന, ബി.ഡി.ഒ ദിൽഷാദ്, മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ, ഹെൽത്ത്‌ സൂപ്പർ വൈസർ സാബു, എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. ആരോഗ്യ-ആശ-കുടുംബശ്രീ-സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. ----- ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മലമ്പനിമുക്ത പ്രഖ്യാപനം പ്രസിഡൻറ്​ എസ്. രജനി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.