ആലപ്പുഴ: ക്വട്ടേഷന്‍ സംഘങ്ങളുടെ ഏറ്റമുട്ടലും കൊലപാതകവും നിരന്തരം നടക്കുന്ന ജില്ലയിൽ രണ്ട് യുവ രാഷ്ട്രീയ നേതാക്കളുടെ കൊലപാതകം മണിക്കൂറുകളുടെ ഇടവേളയില്‍ നടന്നത് ഭീതി ജനകമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ പറഞ്ഞു. കലുഷിതമായ അന്തരീക്ഷത്തില്‍ കാബിനറ്റിലെ ജൂനിയര്‍ മന്ത്രിമാര്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതിനെക്കാള്‍ നല്ലത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്ന് ഷുക്കൂര്‍ പറഞ്ഞു. പല കേസുകളിലും പ്രതികളെ പിടികൂടിയിട്ടില്ല. രണ്ട് കൊലപാതകം മണിക്കൂറുകള്‍ക്കിടയില്‍ നടന്നിട്ടും ഉടനടി യോഗം വിളിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാറിനില്ലാതെ പോയെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.